വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ വ്യാപക തട്ടിപ്പ്


സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ് തട്ടിപ്പ്.

പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. ഇതിനെതിരെ കെ.എസ്.ഇ.ബി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

കെ.എസ്.ഇ.ബിയുടെ പേരും ഔദ്യോഗിക വെബ്‌സൈറ്റും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്.

എത്രയും വേഗം പണമടച്ചില്ലെങ്കിലോ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിലോ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിലാണ് എസ്.എം.എസ്, വാട്ട്‌സ്അപ്പ് സന്ദേശങ്ങള്‍ ലഭിക്കുക.

ആദ്യം ഇംഗ്ലീഷില്‍ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ മലയാളത്തിലും അയച്ചാണ് തട്ടിപ്പ് വ്യാപകമാക്കിയിട്ടുള്ളത്.

You might also like

Most Viewed