'രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യം മുഖ്യമന്ത്രി ചെയ്തിട്ടുണ്ട്; തെളിവുകള്‍ ശേഖരിക്കുകയാണെന്ന് സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യവും മുഖ്യമന്ത്രി ചെയ്തിട്ടുണ്ട്. അതിന്റെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഷാർജ ഭരണാധികാരിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നും മകൾ വീണ വിജയന് ബിസിനസ് ആവശ്യത്തിനു വേണ്ടിയായിരുന്നും ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും സ്വപ്നസുരേഷ് ആവർത്തിച്ചു.
കേന്ദ്ര അനുമതി വാങ്ങാതെയാണ് ഷാര്‍ജാ ഭരണാധികാരിയെ തിരുവനന്തപുരത്ത് വരുത്തിയത്. വീണാ വിജയന് ഐടി ഹബ്ബ് തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാന്‍ കമല വിജയന്‍ ശ്രമിച്ചു. എത്ര സ്വര്‍ണം സമ്മാനമായി കൊടുക്കാനാകുമെന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചതായും സ്വപ്‌ന ആരോപിച്ചു.