കാർ‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു


വെള്ളികുളം കല്ലുപാലത്ത് കാർ‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് അച്ഛനും മക്കളും. ഇടുക്കി ചക്കുപള്ളം സ്വദേശി ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി. ചാണ്ടി എന്നിവരാണ് മരിച്ചത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റർ‍ ആണ്. പരുമല ഗ്രിഗോറിയോസ് കോളജിൽ‍ എംസിഎ വിദ്യാർ‍ഥിനിയാണ് ബ്ലെസി ചാണ്ടി, കഴിഞ്ഞ പത്ത് വർ‍ഷമായി പത്തനംതിട്ട കുന്പനാട് ആണ് ഇവർ‍ താമസിക്കുന്നത്. ഇവരെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്ന വിദ്യാർ‍ഥിനിയുടെ കോളേജ് ഐഡി കാർ‍ഡിലെ വിവരങ്ങളിൽ‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 

വെണ്ണിക്കുളം കല്ലുപാലത്ത് ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കെഎൽ‍ ഒന്ന് എജെ 2102 എന്ന നമ്പരിലുള്ള മാരുതി കാർ‍ ആണ് അപകടത്തിൽ‍പ്പെട്ടത്. മുന്നിൽ‍പ്പോയ വാഹനത്തെ ഓവർ‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേക്ക് മറിയുകയായിരുന്നു.  കാർ‍ തോട്ടിൽ‍ 15 മിനുട്ടോളം മുങ്ങിക്കിടന്നു. കഴിഞ്ഞദിവസത്തെ കനത്തമഴയെത്തുടർ‍ന്ന് തോട്ടിൽ‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും അരമണിക്കൂറുകളോളം പരിശ്രമിച്ചാണ് വാഹനം കരയ്ക്കടുപ്പിച്ചത്.

You might also like

  • Straight Forward

Most Viewed