സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു വിലക്കാൻ വിദ്യാഭ്യാസ വകുപ്പ്


സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിദ്യഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. ക്ലാസ് സമയത്ത് അദ്ധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം ഏർ‍പ്പെടുത്തും.

സ്കൂളിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി 2012ൽ‍ സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡിനു ശേഷം ക്ലാസുകൾ പൂർണ്ണമായും ഓഫ്‌ലൈനായ സാഹചര്യത്തിലാണ് നിയന്ത്രണം കൂടുതൽ‍ കർശനമാക്കുന്നത്. സർക്കുലർ വൈകാതെ ഇറങ്ങുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

‘‘കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വിളിക്കാൻ മൊബൈൽ ഫോൺ കൊടുത്തുവിടുന്ന രക്ഷിതാക്കളുണ്ട്. എന്നാൽ, മൊബൈൽ വരുന്നതിനു മുൻപും കുട്ടികൾ സുരക്ഷിതമായി സ്കൂളുകളിൽ പോയിവന്നിട്ടുണ്ടല്ലോ’’- മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed