മലപ്പുറത്ത് 11 വയസ്സുകാരൻ മദ്രസയിൽ തൂങ്ങി മരിച്ചു


തിരുന്നാവായയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. പതിനൊന്ന് വയസ് മാത്രമായിരുന്നു സ്വാലിഹിന്റെ പ്രായം. കുട്ടിയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നപടികൾ പൂർത്തിയായി. പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്‌.

കെട്ടിടത്തിന്റെ മേൽക്കൂരയിൽ ആണ് പതിനൊന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. മദ്രസ പഠനത്തിനായി മറ്റ് കുട്ടികൾ ക്ലാസ്മുറിയിൽ എത്തിയപ്പോഴാണ് സ്വാലിഹിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടികൾ അദ്ധ്വാപകരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.

You might also like

Most Viewed