ഭൂമിക്കുമുകളിൽ ആശങ്കയായി ചൈനീസ് റോക്കറ്റ് അവശിഷ്ടം

ചൈനീസ് റോക്കറ്റിന്‍റെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചേക്കുമെന്ന് ആശങ്ക. എവിടെ ആയിരിക്കുമെന്നതിൽ ഒരു തിട്ടവുമില്ല.
ചൈന ബഹിരാകാശത്തു സ്ഥാപിക്കുന്ന ടിയാൻഗോംഗ് സ്റ്റേഷനിലെ ഭാഗങ്ങളുമായി ഞായറാഴ്ച വിക്ഷേപിച്ച ലോംഗ് മാർച്ച് 5ബി റോക്കറ്റിന്‍റെ അവശിഷ്ടങ്ങളാണു ഭൂമിയിൽ പതിക്കുമെന്നു കരുതുന്നത്. ബഹിരാകാശ സ്റ്റേഷനിലെ മൊഡ്യൂളും ലാബുമാണ് 176 മീറ്റർ ഉയരമുള്ള പടുകൂറ്റൻ റോക്കറ്റിലുണ്ടായിരുന്നത്.
വിക്ഷേപണത്തിന്‍റെ ആദ്യഘട്ടത്തിൽ റോക്കറ്റിൽനിന്നു വേർപിരിഞ്ഞ ഭാഗമാണ് ആശങ്കപ്പെടുത്തുന്നത്. സാധാരണ ഇത്തരം ഭാഗങ്ങൾ താഴേക്കു പതിക്കുന്പോൾ അന്തരീക്ഷത്തിലെ ഘർഷണം മൂലം കത്തിത്തീരുകയാണു പതിവ്.