പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി; കൊച്ചിയിലെ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസ്


വിവിധ നിയമ ലംഘനങ്ങൾക്ക് കൊച്ചിയിലെ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസ്. ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്നലെ പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതോടെ മിന്നൽ പരിശോധന നടത്തിയാണ് കേസെടുത്തത്. കൊച്ചിയിലെ സ്വകാര്യ ബസുകൾക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പ് ഇന്നലെയൊരു മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒരുമണിക്കൂർ നീണ്ടുനിക്കുന്ന മിന്നൽ പരിശോധനയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയത്. ഇതിലാണ് 187 സ്വകാര്യ ബസുകൾക്കെതിരെ നിയമലംഘനം നടന്നതായി കണ്ടെത്തിയത്.

കണ്ടക്ടർ ലൈസൻസില്ലാതെ സർവീസ് നടത്തിയിരുന്ന 60 സ്വകാര്യ ബസുകൾ. യൂണിഫോമില്ലാതെ ജീവക്കാർ സർവീസ് നടത്തിയിരുന്ന 30 ബസുകൾ. മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്ന 27 ബസുകൾ. ഇങ്ങനെ 187 സ്വകാര്യ ബസുകൾക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ സ്വകാര്യ ബസിനുള്ളിൽ മാരകായുധങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വ്യാപക പരാതി ഉയർന്നിരുന്നു. മിന്നൽ പരിധോധന വരും ദിവസങ്ങളിലും തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

You might also like

Most Viewed