ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ 45 കൈത്തോക്കുകളുമായി ദമ്പതികൾ‍ പിടിയിൽ


ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ 45 കൈത്തോക്കുകളുമായി ദമ്പതികൾ‍ പിടിയിൽ‍. വിയറ്റ്‌നാമിൽ‍ നിന്നെത്തിയ ദന്പതിമാരായ ജഗ്ജിത് സിംഗ്, ജസ്‌വീന്ദർ‍ കൗർ‍ എന്നിവരാണ് തോക്കുകളുമായി പിടിയിലായത്. 22.5 ലക്ഷം രൂപ വില വരുന്ന കൈത്തോക്കുകളാണ് കണ്ടെടുത്തത്. രണ്ട് ട്രോളി ബാഗുകളിലായാണ് തോക്കുകൾ‍ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ‍ പറഞ്ഞു.

വിയറ്റ്‌നാമിൽ‍ വച്ച് ജഗ്ജിത് സിംഗിന്‍റെ സഹോദരൻ മൻ‍ജിത് സിംഗാണ് ബാഗുകൾ‍ കൈമാറിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed