വയനാട്ടിൽ കാർ മരത്തിൽ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു

വയനാട്ടിൽ കാർ മരത്തിൽ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ മുട്ടിൽവാര്യാട് വച്ചാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട്ടെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായ ഇവർ വിനോദയാത്രക്കായാണ് വയനാട്ടിൽ എത്തിയത്. അമിത വേഗമാണോ കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു.