പാലക്കാട് യാക്കരയിൽ ആറ് വീടുകളിൽ ഒരേസമയം മോഷണ ശ്രമം

പാലക്കാട് യാക്കരയിൽ ആറ് വീടുകളിൽ ഒരേസമയം മോഷണ ശ്രമം. വീടിന്‍റെ വാതിൽ തകർത്ത് അകത്ത് പ്രവേശിക്കാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. തമിഴ്നാട്ടിലെ തിരുട്ട്ഗ്രാമത്തിൽ നിന്നുള്ള മോഷണ സംഘമാണ് കവർച്ചയ്ക്ക് എത്തിയതെന്നാണ് പോലീസ് നിഗമനം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
രാത്രിയിൽ ആര് വാതിലിൽ മുട്ടി വിളിച്ചാലും വാതിൽ തുറക്കരുതെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പോലീസ് ജനങ്ങൾക്ക് നിർദേശം നൽകി.