കേ​ര​ള സ​ർ​വ​കാ​ലാ​ശാ​ല​യ്ക്ക് ച​രി​ത്ര നേ​ട്ടം; A++ ഗ്രേ​ഡ് ല​ഭി​ച്ചു


തിരുവനന്തപുരം: ചരിത്രനേട്ടം സ്വന്തമാക്കി കേരള സർവകലാശാല. NAAC റീ അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. യുജിസിയില്‍ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സര്‍വകലാശാലയ്ക്ക് ലഭിക്കുക.

ഐഐടി നിലവാരത്തിലുള്ള റാങ്ക് ആണിത്. സർവകലാശാല വൈസ് ചാൻസിലറെയും അധ്യാപകരെയും വിദ്യാർഥികളെയും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അഭിനന്ദിച്ചു. ഉന്നത നിലവാരത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിതെന്ന് മന്ത്രി പ്രതികരിച്ചു. 2003ല്‍ B++ റാങ്കും 2015ല്‍ A റാങ്കുമാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്.

You might also like

Most Viewed