ഉ​മ തോ​മ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു


പി.ടി. തോമസിന്‍റെ പിൻഗാമിയായി നിയമസഭയിലെത്തിയ ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിൽനടന്ന ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷിന് മുന്നിലാണ് ഉമ സത്യപ്രതിജ്ഞ ചെയ്തത്.തൃക്കാക്കര അസംബ്ലി നിയോജക മണ്ഡലത്തിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഉമ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യുഎഡിഎഫ് നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

ഉമ തോമസ് 25,016 വോട്ടിന്‍റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ഇടതു സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലത്തില്‍ കരുത്തനെ രംഗത്തിറക്കിയിട്ടും എന്‍ഡിഎയ്ക്കു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു കുറയുകയും ചെയ്തു.

ഉമ തോമസിന് 72,770 (53.76 ശതമാനം) വോട്ടും ഡോ. ജോ ജോസഫിന് 47,754 (35.28 ശതമാനം) വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12,957 (9.57 ശതമാനം) വോട്ടുമാണു ലഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed