തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് മരണം


തിരുവനന്തപുരം കല്ലമ്പലത്ത് ഒരാൾ എലിപ്പനി ബാധിച്ച് മരിച്ചു. മുള്ളാറംകോട് സ്വദേശി മോഹനനാണ് മരിച്ചത്. ഞായറാഴ്ചയാണ് ഇയാൾ മരിച്ചത്. എലിപ്പനി ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചുള്ള പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.

എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ വിദഗ്‌ധസംഘമെത്തി പരിശോധന നടത്തും. നേരത്തെ ജില്ലയിൽ ചെള്ളുപനി മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചുവെന്ന വാർത്ത വരുന്നത്.

 

You might also like

  • Straight Forward

Most Viewed