പൊതുജനങ്ങൾ‍ക്കും ആയുധപരിശീനം നൽ‍കാനൊരുങ്ങി കേരള പോലീസ്


സംസ്ഥാനത്ത് പൊതുജനങ്ങൾ‍ക്കും ആയുധപരിശീനം നൽ‍കാനൊരുങ്ങി പോലീസ്. തോക്ക് ലൈസൻസ് ഉള്ളവർക്കും, ലൈസൻസിന് അപേക്ഷിക്കുന്നവർക്കുമാണ് പരിശീലനം നൽകുക. സംസ്ഥാന പോലീസ് മേധാവി അനിൽ‍കാന്ത് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഫീസ് ഇടാക്കിയാണ് പരിശീലനം നൽകുക. 

തോക്ക് ഉപയോഗ പരിശീലനത്തിന് 5,000 രൂപയാണ് ഫീസ്. പരിശീലനത്തിന് പ്രത്യേക സമിതിയും സിലബസും തയാറാക്കി. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകും.

You might also like

Most Viewed