എൽ‍.എൽ‍.ബി പരീക്ഷയിൽ‍ കോപ്പിയടിച്ച സി.ഐയ്ക്ക് സസ്പെൻഷൻ


എൽ‍.എൽ‍.ബി പരീക്ഷയിൽ‍ കോപ്പിയടിച്ച സി.ഐയെ സസ്പെന്റ് ചെയ്തു. പൊലീസ് ട്രെയിനിംഗ് കോളേജ് സർ‍ക്കിൾ‍ ഇൻസ്പെക്ടർ‍ ആദർ‍ശിനെതിരെയാണ് നടപടി. എൽ‍.എൽ‍.ബി പരീക്ഷയിൽ‍ കോപ്പിയടിച്ചത് സർ‍വകലാശാല സ്‌ക്വാഡ് നേരത്തെ പിടികൂടിയിരുന്നു. തുടർ‍ന്ന് നടന്ന വകുപ്പുതല അന്വേഷണത്തിലും കോപ്പിയടിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം ലോ അക്കാഡമിയിൽ‍ സായാഹ്ന കോഴ്സിൽ‍ വിദ്യാർ‍ത്ഥിയായിരുന്നു ആദർ‍ശ്. 2015ൽ‍ തൃശൂർ‍ റേഞ്ച് ഐ.ജിയായിരുന്ന ടി.ജെ.ജോസിനെ എം.ജി സർ‍വകലാശാലയുടെ എൽ‍.എൽ‍.ബി പരീക്ഷയിൽ‍ കോപ്പിയടിച്ചതിന് പിടികൂടിയിരുന്നു. വകുപ്പുതല അന്വേഷണത്തിനുശേഷം ക്രമസമാധാന ചുമതലയിൽ‍ ഒഴിവാക്കി. ഒരു വർ‍ഷത്തേക്ക് എം.ജി സർ‍വകലാശാല പരീക്ഷകളിൽ‍ നിന്നും ജോസിനെ വിലക്കിയിരുന്നു.

You might also like

Most Viewed