വിജയ്ബാബുവിനെ നാട്ടിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടി പോലീസ്


യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിലുള്ള നടനും നിർമാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടി. പാസ്‌പോർട്ട് കണ്ടുകെട്ടാൻ അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. നാട്ടിലെത്തിയാൽ മുൻകൂർ ജാമ്യാപേക്ഷ അവഗണിച്ച് വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റ് ചെയ്തേക്കും. ഇയാളുടെ ചില സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും മൊഴി രേഖപ്പെടുത്തി. മേയ് 16നാണ് നടന്റെ മുൻകൂർ‍ ജാമ്യഹർ‍ജിയിൽ‍ വിധി വരുന്നത്. 

അതേസമയം യുവനടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഉടൻ വിജയ് ബാബു വിവരമറിഞ്ഞെന്ന് സൂചനയുണ്ട്. വിവരം എങ്ങനെയാണ് ചോർന്നതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഈ മാസം 22നാണ് നടി പരാതി നൽകിയത്. 24നാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. പരാതി നൽ‍കി രണ്ടുദിവസം കഴിഞ്ഞ് പ്രതി വിദേശത്തേക്ക് കടന്നത് തടയാൻ പൊലീസിന് കഴിഞ്ഞില്ല എന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

You might also like

Most Viewed