ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് തൊഴിലുറപ്പ് ജോലികൾ ചെയ്യിച്ചാൽ നടപടി


ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് തൊഴിലുറപ്പ് ജോലികൾ ചെയ്യിച്ചാൽ, പിഴയും ശക്തമായ നടപടിയും. ഗ്രാമീണ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി പഞ്ചായത്തുകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ യോജനയിലെ മെറ്റീരിയൽ ജോലികൾ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാൽ നടപടി സ്വീകരിക്കുമെന്ന് തൊഴിലുറപ്പ് മിഷൻ സംസ്ഥാന ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറയുന്നു. യോഗ്യതയുള്ള അല്ലെങ്കിൽ നിർമ്മാണത്തൊഴിലാളി ക്ഷേമ നിധിയിൽ അംഗമായിട്ടുള്ള വിദഗ്ധ, അർദ്ധവിദഗ്ധ തൊഴിലാളികളെ രജിസ്റ്റർ ചെയ്യിപ്പിച്ച് മാത്രമേ മെറ്റീരിയൽ വർക്ക് ചെയ്യാവൂ. ഇവ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed