75 വയസ്സ് കഴിഞ്ഞവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും മെട്രോയിൽ ഇനി പകുതി ടിക്കറ്റ് നിരക്ക്

75 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും ഇനി മുതല്‍ കൊച്ചി മെട്രോയിൽ പകുതി ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാം. നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമർ കെയർ സെന്ററിൽ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നത്. പ്രായമായവർക്കായി സദാസമയവും ലിഫ്റ്റും എസ്‌കലേറ്ററും ലഭ്യമാണ്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി എല്ലാ സ്റ്റേഷനുകളിലും വീൽചെയറും ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ അധികൃതർ വ്യക്തമാക്കി.
അതേസമയം, കോവിഡ് പോരാളികൾക്കും വിദ്യാർത്ഥികൾക്കുമുള്ള സൗജന്യ നിരക്കും നടപ്പിലാക്കിയിട്ടുണ്ട്. പാസ് എടുത്ത് യാത്ര ചെയ്യുന്ന കോവിഡ് പോരാളികൾക്ക് 50 ശതമാനം സൗജന്യ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്ത് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആയിരിക്കും സൗജന്യ നിരക്ക്.