സൗദിയിൽ സിനിമ വ്യവസായം ചുവടുറപ്പിക്കുന്നു; നാല് വർഷത്തിനിടെ വിറ്റഴിച്ചത് 30.8 മില്ല്യൺ ടിക്കറ്റുകൾ


സൗദി അറേബ്യയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ വിറ്റഴിച്ചത് 30.8 മില്ല്യൺ ടിക്കറ്റുകൾ. ബോക്സ് ഓഫീസ് വിൽപനയുടെ കണക്കുകളാണ് പുറത്തുവന്നത്.2018ൽ സൗദിയിലെ ഫിലിം കമ്മീഷൻ 20 നഗരങ്ങളിലായി 518 സ്‌ക്രീനുകളുള്ള 56 തിയേറ്ററുകൾക്ക് ലൈസൻസ് നൽകിയിരുന്നു.

22 സൗദി സിനിമകൾ ഉൾപ്പെടെ 1,144 സിനിമകൾ ഈ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു. 38 രാജ്യങ്ങളിൽ നിന്ന് 22 ഭാഷകളിലായുളള സിനിമകളുടെ ടിക്കറ്റ് വിൽപ്പനയുടെ കണക്കാണ് 30,860,956.
സൗദിയിൽ ഏകദേശം 4,439 ആളുകൾ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നു. സിനിമ മേഖലയിൽ സൗദി യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുളള ഫിലിം കമ്മീഷന്റെ ഫലമായാണ് സിനിമ മേഖലയിൽ പുരോഗതിയുണ്ടായത്. വിഷൻ‌ 2030ന്റെ ഭാഗമാണിതെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് സൗദിയുടെ സിനിമാ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ സാധിക്കും. വരും ദിവസങ്ങളിൽ സിനിമ മേഖല കൂടുതൽ വിപുലപ്പെടുത്തുന്നതിനുളള ശ്രമങ്ങളുണ്ടാകുമെന്നും സൗദി ഫിലിം കമ്മീഷൻ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed