ഇന്ത്യൻ ദമ്പതികളെ ദുബായിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ

ഇന്ത്യൻ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ദുബായ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആധിയ (48), ഭാര്യ വിധി ആധിയ (40) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ നിർമാണ തൊഴിലാളിയായ 26 വയസ്സുള്ള പാക്കിസ്ഥാൻ സ്വദേശിക്കാണ് വധശിക്ഷ ലഭിച്ചത്. 2020 ജൂൺ 17 ന് രാത്രി അറേബ്യൻ റാൻചസ് മിറാഡോർ കമ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിപ്പിച്ച കൊലപാതകം. ദമ്പതികളുടെ വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂർ ഒളിച്ചു നിന്നശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേയ്ക്ക് നുഴഞ്ഞുകയറി കൃത്യം നിർവഹിച്ചത്.