യാത്രയിൽ ലൗഡ് സ്പീക്കറിലുള്ള പാട്ടും ഉച്ചത്തിലുള്ള സംസാരവും വിലക്കി കെ.എസ്.ആർ.ടി.സി


യാത്രയ്ക്കിടെ മൊബൈൽ ഫോണിന്റെ ലൗഡ് സ്പീക്കറിൽ പാട്ടു കേൾക്കുന്നതും വീഡിയോ കാണുന്നതും ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നതും വിലക്കി കെഎസ്ആർടിസി. ബസുകളിൽ യാത്ര ചെയ്യുന്ന ചില യാത്രക്കാർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തിൽ വിഡിയോ കാണുന്നതും സഹയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണു പരാതി. നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ബസിനുള്ളിൽ ഇതു സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും ഈ നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടാം തീയതി യാത്രക്കാരി നൽകിയ പരാതിയെത്തുടർന്നാണു കെഎസ്ആർടിസി ഉത്തരവിറക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed