സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
ഷീബ വിജയൻ
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുടർന്നേക്കും എന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം. കാലാവസ്ഥ മോശമായതിനാലും 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാലും കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
adsdsas

