മാസപ്പടി കേസ്: റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; നോട്ടീസ് അയച്ചു


ഷീബ വിജയൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ പ്രതിയായ മാസപ്പടി കേസിൽ ചോദ്യംചെയ്യൽ ആരംഭിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌.ഐ.ടി) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് എസ്‌.ഐ.ടി നോട്ടീസ് അയച്ചു. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.

നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ അന്വേഷണത്തിൽ റിയാസിനെതിരായ പരാമർശങ്ങളോടെ വാരിസ് മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് സമ്മർദ്ദത്തിന് വഴങ്ങിയാണ് മൊഴി നൽകിയതെന്ന് കാട്ടി തിരുത്തൽ കത്ത് നൽകിയിരുന്നു. പിണറായി വിജയനെതിരെ കൈക്കൂലി ആരോപണവും വീണയ്ക്കും റിയാസിനും സുഹൃത്തുക്കൾക്കുമെതിരെ 25 കോടിയുടെ ഹവാല ഇടപാടുമാണ് ഇ.ഡി ആരോപിച്ചിട്ടുള്ളത്. സി.എം.ആർ.എൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എസ്‌.ഐ.ടി അന്വേഷണം നടക്കുന്നത്.

article-image

cxzcxzcxzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed