പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം: സ്വകാര്യ ബസുടമകൾ 14-ന് സെക്രട്ടറേറ്റ് മാർച്ച് നടത്തും


ശാരിക

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിമൂലം പ്രതിസന്ധിയിലായ സ്വകാര്യബസുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. സമരത്തിന്റെ ആദ്യപടിയായി 14ന് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സെക്രട്ടറേറ്റിയിലേക്ക് മാർച്ച് നടത്തും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. പ്രിയദർശിനി പദ്ധതി മൂലം ബസുടമകളും ജീവനക്കാരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

പ്രവർത്തനച്ചെലവിന് ആനുപാതികമായി ബസ് ചാർജ് വർധിപ്പിക്കണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്കിലും വർധന വരുത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു. സർക്കാർ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകി. രണ്ടാം ഘട്ടമായി ഒക്ടോബർ അവസാന വാരം സെക്രട്ടറിയേറ്റ് പടിക്കൽ ഫെഡറേഷൻ ഭാരവാഹികൾ നിരാഹാര സമരം നടത്തും. ഇതിനുശേഷവും നടപടിയുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ നിർത്തിവയ്ക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed