‘മീൻസ് എവരിതിങ്’: മത്സ്യ കച്ചവടത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ബിനോയ് കോടിയേരി

മത്സ്യസന്പത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ബിനോയ് കോടിയേരി. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. സുഹൃത്തുക്കളുമായി ചേർന്നാണ് മീൻസ് എന്ന് പേരിൽ മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചത്. 18 വർഷക്കാലം വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങൾ നടത്തിയ ബിനോയ് കോടിയേരിക്ക് ഇത് പുതിയ തുടക്കം. ഇത്തവണ ഭാഗ്യം പരീക്ഷിക്കാൻ തിരഞ്ഞെടുത്തത് മത്സ്യക്കച്ചവടം.
അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ അമ്മ വിനോദിനി സംരംഭം ഉദ്ഘാടനം ചെയ്തു. മീൻസ് എവരിതിങ് എന്നാണ് മത്സ്യ വിപണന കേന്ദ്രത്തിന് പേര്. മത്സ്യങ്ങളോടുള്ള ഇഷ്ടമാണ് മത്സ്യക്കടവടത്തിലേക്കിറങ്ങാനുള്ള ബിനോയിയുടെപ്രേരണ.
മത്സ്യത്തിന് പുറമെ മാംസ വിപണിയിലേയ്ക്കും ഭാവിയിൽ ചുവടുറപ്പിക്കാൻ ബിനോയ് ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും തുടക്കം കുറിച്ച പുതിയ സംരഭം കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കു വ്യാപിപ്പിക്കാനാണ് തീരുമാനം.