കോവിഡിനെ തുടർന്ന് മാറ്റിവെച്ച പിഎസ്‌സി പരീക്ഷകൾ മാർച്ചിൽ നടത്തും


കോവിഡിനെ തുടർന്നു ഫെബ്രുവരിയിൽ മാറ്റിവച്ച പരീക്ഷകൾ മാർച്ചിൽ നടത്താൻ നിശ്ചയിച്ചതായി കേരള പിഎസ്‌സി അറിയിച്ചു. 2022 മാർച്ച് 29ലെ ഓൺലൈൻ പരീക്ഷകൾ മാർച്ച് 27ആം തീയതി ഞായറാഴ്ചയിലേക്കും 30ആം തീയതി രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ 31ആം തീയതി ഉച്ചക്ക് ശേഷവും നടത്താൻ തീരുമാനിച്ചതായി പിഎസ്‌സി അറിയിച്ചു. 

ഇത് സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ 2022 മാർച്ച് മാസത്തെ പുതുക്കിയ പരീക്ഷ കലണ്ടർ പിഎസ് സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed