വാട്‌സ് ആപ്പും ടെലഗ്രാമും സുരക്ഷിതമല്ല; ഔദ്യോഗിക രേഖകൾ‍ അയക്കാൻ ഈ ആപ്പുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം


ഔദ്യോഗിക ആവശ്യങ്ങൾ‍ക്കായി ഉപയോഗിക്കരുതെന്ന് കേന്ദ്ര നിർ‍ദേശം വർ‍ക്ക് ഫ്രം ഹോമിൽ‍ ഏർ‍പ്പെടുന്ന ജീവനക്കാർ‍ ആശയ വിനിമയത്തിനായി ഇ− ഓഫീസ് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും കേന്ദ്രം നിർ‍ദ്ദേശിക്കുന്നു. 

സർ‍ക്കാർ‍ ജീവനക്കാർ‍ ജോലി സംബന്ധമായ വിവരങ്ങൾ‍ കൈമാറുന്നതിനായി വാട്‌സ് ആപ്പ് ടെലഗ്രാം പോലുള്ള ആപ്പുകൾ‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർ‍ക്കാർ‍. ഇതുസംബന്ധിച്ച മാർ‍ഗനിർ‍ദ്ദേശങ്ങൾ‍ കേന്ദ്രം പുറത്തിറക്കി. ഇത്തരത്തിലുള്ള ആപ്പുകൾ‍ നിയന്ത്രിക്കുന്നത് സ്വകാര്യ വിദേശ സ്ഥാപനങ്ങളാണെന്നാണ് മാർ‍ഗനിർ‍ദ്ദേശത്തിൽ‍ പറയുന്നത്. ഏറ്റവും പുതിയ കമ്യൂണിക്കേഷൻ മാർ‍ഗ്ഗരേഖ അനുസരിച്ചാണ് കേന്ദ്രം നിബന്ധന പുറത്തിറക്കിയത്. 

വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നീ ആപ്പുകൾ‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങൾ‍ വിവിധ രഹസ്വന്വേഷണ ഏജൻസികൾ‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. വർ‍ക്ക് ഫ്രം ഹോമിൽ‍ ഏർ‍പ്പെടുന്ന ജീവനക്കാർ‍ ആശയ വിനിമയത്തിനായി ഇ− ഓഫീസ് ആപ്ലിക്കേഷൻ‍ ഉപയോഗിക്കണമെന്നും കേന്ദ്രം നിർ‍ദ്ദേശിക്കുന്നു. നാഷണൽ‍ ഇൻഫോമാറ്റിക്‌സ് സെന്റർ‍ നിർ‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ−ഓഫീസിലൂടെ വേണം ജോലി സമയത്ത് പ്രധാന രേഖകൾ‍ കൈമാറാൻ. ഇതിൽ‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും പ്രവർ‍ത്തിക്കുന്നുണ്ടെങ്കിൽ‍ ഉടനടി നടപടികൾ‍ കൈക്കൊള്ളണമെന്നും കേന്ദ്രം മാർ‍ഗനിർ‍ദേശത്തിൽ‍ പറയുന്നു. വെറുതെ വോട്ട് പാഴാക്കരുത്' യുപിയിൽ‍ കോൺ‍ഗ്രസിനെ വിമർ‍ശിച്ച് ബിഎസ്പി ഔദ്യോഗിക രേഖകൾ‍ ഒരിക്കലും മൊബൈലിൽ‍ ഫയലുകളായി സൂക്ഷിക്കരുത്. അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും അത് കൈമാറരുത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സെർ‍വറുകളിൽ‍ സർ‍ക്കാറിന്റെ രേഖകൾ‍ എത്തുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

മാത്രമല്ല, രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങൾ‍ ചർ‍ച്ച ചെയ്യുന്ന യോഗങ്ങളിൽ‍ മന്ത്രിമാർ‍, ഉന്നത ഉദ്യോഗസ്ഥർ‍ സ്മാർ‍ട്ട്‌ഫോണോ, സ്മാർ‍ട്ട് വാച്ചോ ഉപയോഗിക്കരുതെന്ന് നിർ‍ദേശമുണ്ട്. വെർ‍ച്വൽ‍ അസിസ്റ്റന്റുകളായ ആമസോൺ അലക്‌സ, ഗൂഗിൾ‍ ഹോം, ആപ്പിൾ‍ ഹോം പോഡ് എന്നിവ തന്ത്ര പ്രധാന ഓഫീസുകളിൽ‍ ഉപയോഗിക്കുന്നതിനും മാർ‍ഗനിർ‍ദ്ദേശത്തിൽ‍ പറയുന്നുണ്ട്.

You might also like

Most Viewed