സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിനെതിരെ ഹൈക്കോടതി

സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിനെതിരെ ഹൈക്കോടതി. ജില്ലയിൽ 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ ഹൈക്കോടതി വിലക്കി. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചത്. കാസർഗോട്ട് ആശുപത്രിയിൽ കഴിയുന്നവരുടെ ശതമാനം 36 ആണെന്നും പറഞ്ഞ കോടതി സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും കൂട്ടിച്ചേർത്തു.