ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മഞ്ജു ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്ത്. നടി മഞ്ജു വാര്യർ, പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, പാർവതി, കുഞ്ചാക്കോ ബോബൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് ഷെയർ ചെയ്താണ് മഞ്ജു വാര്യർ രംഗത്തെത്തിയത്.
കുറ്റം ചെയ്തതില്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായി.
ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും കൂടെനിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും നടി തന്റെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെ വ്യക്തമാക്കി.