ഒമിക്രോൺ: കേരളത്തിലെ സ്‌കൂളുകളും കോളജുകളും തത്കാലം അടയ്ക്കില്ല


ഒമിക്രോൺ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ സന്പർക്കം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പൊതുപരുപാടിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. വിവാഹ, മരണ ചടങ്ങുകളിൽ‍ 50 പേർ‍ക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കു. 

മുൻപ് 75 പേർക്ക് പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. ഓഫീസുകൾ‍ പരമാവധി ഓൺ‍ലൈൻ ആക്കും. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തത്കാലം അടയ്ക്കില്ല. രാത്രികാല കർ‍ഫ്യുവും ഇല്ല. അടുത്ത അവലോകന യോഗത്തിൽ‍ സ്ഥിതി വീണ്ടും ചർ‍ച്ച ചെയ്യും.  

You might also like

Most Viewed