അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമം; ദിലീപിനെതിരേ കേസ്

നടന്‍ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് ആണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ. പൗലോസ് ഉള്‍പ്പടെയുള്ള പോലീസുകാരെ ദിലീപ് ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. ഗൂഡാലോചനയില്‍ പങ്കെടുത്ത ദിലീപിന്‍റെ സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന ഒരാൾക്കെതിരേയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഇവര്‍ ഒന്നിച്ചിരുന്ന് ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.