വ്ലോഗർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് മരിച്ച നിലയിൽ; കാരണം സൈബർ ആക്രമണമെന്ന് പോലീസ്


ഷീബ വിജയൻ
കാസർകോട്: വ്ലോഗർ ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സുഹൃത്ത് സന്ദേശിനെ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സന്ദേശിനെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. ഇതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരാഴ്ച മുൻപാണ് ചിന്നു പാപ്പു താമസസ്ഥലത്ത് ജീവനൊടുക്കിയത്. സന്ദേശിന്റെ മരണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

article-image

dsadsadsa

You might also like

  • NEC

Most Viewed