ദുബായിലെ കമ്പനിയില്‍ നിന്നും അഞ്ചരക്കോടിയുമായി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

ദുബായിലെ സ്വകാര്യ കമ്പനിയിൽ നിന്നും അഞ്ച് കോടിയുമായി നാട്ടിലേക്ക് കടന്നുകളഞ്ഞ കണ്ണൂർ സ്വദേശി അറസ്റ്റിൽ. തളാപ്പ് ചാലില്‍ ഹൗസില്‍ ജുനൈദ് (24) ആണ് പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 4 നായിരുന്നു സംഭവം.
പ്രതി ജോലി ചെയ്യുന്ന പണവിനിമയ സ്ഥാപനമായ ഡിജിറ്റല്‍ അസറ്റ്‌സ് കൊമേഴ്ഷ്യല്‍ ബ്രോക്കര്‍ എല്‍.സി.സിയിൽ നിന്നും അഞ്ച് കോടി രൂപയായിരുന്നുവത്രെ ഇയാൾ മോഷ്ടിച്ചത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കമ്പനിയില്‍ അടയ്‌ക്കേണ്ട കളക്ഷന്‍ തുകയുമായി ഇയാൾ കടന്നത്. സഹപ്രവര്‍ത്തകനായ പഴയങ്ങാടിയിലെ റിസ്വാനെ പോലീസ് തിരയുന്നുണ്ട്. കമ്പനിയുടെ തലപ്പത്തുള്ള കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.