പെൻഷൻ തുക കൈമാറ്റം 'സിപിഎം നാടകം'; പണം തന്നത് നേതാക്കളാണെന്ന് വയോധികൻ


ഷീബ വിജയൻ
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വയോധികൻ ക്ഷേമപെൻഷൻ തുക സംഭാവന നൽകിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ആക്ഷേപം. പണം കൈമാറുന്ന വീഡിയോ എടുക്കാനായി സിപിഎം പ്രവർത്തകർ തന്നെയാണ് തനിക്ക് പണം നൽകിയതെന്ന് ബാലുശ്ശേരി സ്വദേശി മൊയ്തീൻ വെളിപ്പെടുത്തി. "പണം കൊടുക്കണമെന്നും അത് പിന്നീട് തിരിച്ചുതരുമെന്നും നേതാക്കൾ പറഞ്ഞു" എന്നാണ് മൊയ്തീന്റെ പുതിയ വീഡിയോയിൽ പറയുന്നത്.

വികസന മുന്നേറ്റ യാത്രയ്ക്കിടെയായിരുന്നു മൊയ്തീൻ 2,000 രൂപ എം.വി ഗോവിന്ദന് നൽകിയത്. 'അടുത്ത തവണയും എൽഡിഎഫ് വരണം, ഇല്ലെങ്കിൽ പെൻഷൻ കിട്ടില്ല' എന്ന മൊയ്തീന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ സിപിഎം അനുകൂലികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസ് ഇതിനെ രാഷ്ട്രീയ ആയുധമാക്കി. ഇതിനിടെ, മൊയ്തീനെ ഇന്ന് രാവിലെ മുതൽ പ്രദേശത്തുനിന്ന് കാണാതായതായും ആരെങ്കിലും വിളിച്ചുകൊണ്ടുപോയതാകാമെന്നും നാട്ടുകാർ സംശയിക്കുന്നു.

article-image

fddffddfdfs

You might also like

  • NEC

Most Viewed