മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം തുടങ്ങി; ദുരിതത്തിലായി രോഗികൾ


ഷീബ വിജയൻ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ആരംഭിച്ചു. സമരം ശക്തമായതോടെ ആശുപത്രികളിൽ രോഗികളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. എന്നാൽ അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു എന്നീ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാദമിക് ബഹിഷ്കരണവും പരീക്ഷാ ജോലികൾ തടസ്സപ്പെടുത്തുന്ന പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ തീരുമാനം.

article-image

aassadsa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed