ഗൗരിയമ്മയുടെ 30 ലക്ഷത്തിന്റെ ട്രഷറി നിക്ഷേപം സഹോദരിയുടെ മകൾ‍ക്ക്


അന്തരിച്ച കെആർ‍ ഗൗരിയമ്മയുടെ പേരിലുള്ള ട്രഷറി നിക്ഷേപം സഹോദരിയുടെ മകൾ‍ ഡോ പിസി ബീനാകുമാരിക്ക് കൈമാറാൻ‍ ഹൈക്കോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരിൽ‍ ട്രഷറിയിൽ‍ ഉള്ളത്. അക്കൗണ്ടിൽ‍ നോമിനിയുടെ പേര് വെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തുക കൈമാറാൻ ട്രഷറി അധികൃതർ‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ സമർ‍പ്പിച്ച ഹർ‍ജിയിലാണ് കോടതി ഉത്തരവ്. 

ഗൗരിയമ്മയുടെ സ്വത്തിന് ഉടമ ബീനാകുമാരിയാണെന്ന് വിൽ‍പത്രത്തിൽ‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ‍ ചൂണ്ടിക്കാട്ടി. ആലുപ്പുഴയിലെ 19 സെന്റ് ഭൂമി, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപം എന്നിവ ബീനാ കുമാരിക്കുള്ളതാണെന്ന് വിൽ‍പത്രത്തിൽ‍ വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ വർ‍ഷം മെയ് 11 നാണ് ഗൗരയമ്മ മരിച്ചത്. 

You might also like

Most Viewed