കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിടെയുത്ത സംഭവം

മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം പോലീസ് ഇടപെടലിൽ തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് കുഞ്ഞിന്‍റെ പേര്. കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്‌ഐ റെനീഷ് ആണ് ഈ പേർ നിർദേശിച്ചത്.
അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കോട്ടയത്തെ വനിതാ ജയിലിൽ കഴിയുന്ന നീതുവിനെ ഇന്ന് ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും.