കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

കണ്ണൂർ
കണ്ണൂർ നഗരത്തിലെ പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കണ്ണൂർ സെൻട്രൽ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്− കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.
ബസ് പൂർണമായും കത്തി നശിച്ചു. എൻജിനിൽനിന്ന് ശക്തമായ പുക ഉയർന്നതോടെ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. അഞ്ചുമിനിറ്റിനകം ബസ് പൂർണമായും കത്തി നശിക്കുകയായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.