ലോകം ഒമിക്രോൺ ഭീതിയിയുടെ മുൾമുനയിൽ; ഫ്രാൻസിൽ കോവിഡിന്‍റെ പുതിയ വകഭേദം ബി.1.640.2


പാരീസ്

ലോകം ഒമിക്രോൺ ഭീതിയിയുടെ മുൾമുനയിൽ നിൽക്കെ ഫ്രാൻസിൽ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി. മാഴ്സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരിൽ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് സ്ഥിരീകരണം. പുതിയ വകഭേദത്തിന് ബി. 1.640.2 എന്നാണ് പേർ നൽകിയിരിക്കുന്നത്. 

പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാക്സിനുകളെ അതിജീവിക്കാൻ പുതിയ വൈറസിനു ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യ വിദഗ്ധർ‍ പറഞ്ഞു. പുതിയ വകഭേദത്തിനു 46 ജനിതക വ്യതിയാനങ്ങൾ‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പഠനങ്ങളിൽ വ്യക്തമാകുന്നത്.

You might also like

Most Viewed