മന്നം ജയന്തിക്ക് സമ്പൂർണ അവധി നൽകണമെന്ന് എൻഎസ്എസ്

മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്. സംസ്ഥാന സർക്കാർ എൻഎസ്എസിനോട് വിവേചനം കാണിക്കുകയാണെന്നും, മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ അവധി നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളാണ് പറയുന്നതെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുടന്തൻ ന്യായമാണ് പറയുന്നതെന്നും, നവോത്ഥാന നായകനായ മന്നത്തിനെ സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
ഒരിടവേളയ്ക്ക് ശേഷമാണ് എന്‍എസ്എസ് വീണ്ടും സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. മന്നം ജയന്തി സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിക്കുന്നില്ല, നിയന്ത്രിത അവധിയായി മാത്രമാണ് കണക്കാക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മന്നം ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. പക്ഷേ സമ്പൂര്‍ണ അവധിയായി മന്നം ജയന്തി ദിനത്തെ അംഗീകരിക്കുന്നില്ലെന്നും എന്‍എസ്എസിനോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നുമാണ് എൻഎസ്എസ് വിമർശനം.