മഴയിൽ കുതിർന്ന് ബഹ്റൈൻ


ഇടിയുടെയും മിന്നലിന്റെയും ഒപ്പം പുതുവർഷതലേന്ന് ആരംഭിച്ച മഴ ഇന്നലെയും ബഹ്റൈനിൽ തുടർന്നു.മഴയ്ക്കൊപ്പം തണുപ്പും വർദ്ധിച്ചിട്ടുണ്ട്. ഇന്ന് 18 ഡിഗ്രിയാണ് കുറഞ്ഞ താപനില. വരും ദിവസങ്ങളിൽ ഇത് 13 ഡിഗ്രിയിലേയ്ക്ക് എത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. നിർത്താതെ പെയ്ത മഴ കാരണം രാജ്യമെങ്ങും മിക്ക സ്ഥലങ്ങളിലും നിരത്തുകൾ വെള്ളത്തിനടിയിലായി. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ട്രാഫിക്ക് മന്ത്രാലയം നൽകിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിൽ വിവിധ വാഹനാപകടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പുതുവർഷആഘോഷത്തിന്റെ ഭാഗമായി ഭക്ഷണം ഡെലിവറി ചെയ്യാനായി പോകുന്നവർക്ക് മഴ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. മഴ കാരണം ഉണ്ടായ വെള്ളകെട്ടുകൾ മാറ്റാനുള്ള ഊർജിതമായ ശ്രമങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed