ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു

മലപ്പുറം ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനായ കണ്ണൂര്‍ ചാലാട് പള്ളിയാമൂല സ്വദേശിയുമായ സ്വദേശി മുഹമ്മദ് നജീബാണ് മരിച്ചത്. 38 വയസാണ് പ്രായം. പിതാവിനൊപ്പം ചാലിയാര്‍ പുഴയിലെ മയിലാടി കടവില്‍ കുളക്കാനിറങ്ങുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. ഭാര്യ സഹോദരിയുടെ ഭര്‍ത്താവും പിതാവുമായിരുന്നു നജീബിനൊപ്പമുണ്ടായിരുന്നത്. പുഴയില്‍ മീന്‍ പിടിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നജീബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബെയ്‌സ് ബോള്‍ ടീം മാനേജറായ നജീബ് അസമില്‍ നടക്കുന്ന ദേശീയ ബെയ്‌സ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യൂണിവേഴ്‌സിറ്റി ടീമിനൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്