സ്വത്തിന് വേണ്ടി 93 വയസ്സുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ച് മക്കൾ


കണ്ണൂർ: കണ്ണൂരിൽ സ്വത്തിന് വേണ്ടി തൊണ്ണൂറ് വയസായ അമ്മയെ മക്കൾ ക്രൂരമായി മർദ്ദിച്ചു. മാതമംഗലത്ത് മീനാക്ഷയമ്മയെയാണ് മക്കൾ ക്രൂരമായി മർദ്ദിച്ചത്. നേരത്തെ മരിച്ച മകളുടെ സ്വത്ത് വീതിച്ച് നൽകണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. മർദ്ദനത്തിൽ മീനാക്ഷിയമ്മയ്‌ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. സംഭവത്തിൽ നാല് മക്കൾക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ പതിനഞ്ചാം തീയ്യതിയായിരുന്നു സംഭവം. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ടാണ് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ സ്വന്തം മക്കൾ ശ്രമിച്ചത്. മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലിൽ ചവിട്ടി നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ ഈ സംഭാഷണം റെക്കോർഡ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

പത്ത് മക്കളാണ് മീനാക്ഷിയമ്മയ് ഉള്ളത്. ഇതിൽ മൂന്ന് മക്കൾ നേരത്തെ മരിച്ചു. മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവത്തിൽ മക്കളായ രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പോലീസ് കേസെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed