പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയ ബിൽ പാർലമെന്റിൽ; ശക്തമായ എതിർപ്പുമായി പ്രതിപക്ഷം


ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബിൽ ലോക്സസയിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തെ എതിർത്ത് സഭയിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറുന്നുണ്ട്.

പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.

കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധവും എതിർപ്പും അറിയിച്ചിരുന്നു. ചർച്ച ചെയ്യാതെ എടുത്ത തീരുമാനം എന്ന ആരോപണം ഉയർന്നതോടെ ബിൽ അവതരിപ്പിക്കുന്നത് അടുത്ത സമ്മേളന കാലയളവിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

You might also like

  • Straight Forward

Most Viewed