സി.എം.ആർ.എൽ മാസപ്പടി കേസ്: ഇ.ഡി കത്തിൽ പ്രാഥമിക അന്വേഷണത്തിന് ഡി.ജി.പിയെ ചുമതലപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രി


ഷീബ വിജയൻ

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശവും സുപ്രീം കോടതി വിധികളും മുൻനിർത്തി മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് നടപടി.

ഇ.ഡി നൽകിയ കത്ത് ഡി.ജി.പി ഹോം സെക്രട്ടറി വഴി എ.ജിക്ക് കൈമാറുകയും, രണ്ടു ദിവസം മുമ്പ് അനുകൂല നിയമോപദേശം ലഭിക്കുകയും ചെയ്തിരുന്നു. തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ലോ എൻഫോഴ്‌സിങ് ഏജൻസിക്ക് കൈമാറാൻ ഇ.ഡിക്ക് ചുമതലയുണ്ടെന്ന് വിജയ് മദൻലാൽ കേസ് വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തി കുറ്റം നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്ത വരുത്തണമെന്ന് ലളിതകുമാരി കേസ് വിധിയിലുമുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

സി.എം.ആർ.എല്ലിൽ നിന്ന് തുക കൈപ്പറ്റിയെന്ന ഇ.ഡി കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പരാതിയിലാണ് അന്വേഷണം. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ പ്രാഥമിക അന്വേഷ റിപ്പോർട്ട് ലഭിച്ച ശേഷം ഡി.ജി.പിയും മുഖ്യമന്ത്രിയും തുടർനടപടികൾ സ്വീകരിക്കും.

article-image

dgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed