വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി


ഷീബ വിജയൻ

കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം (മോഡിഫിക്കേഷൻ) വരുത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ അധികൃതർ അതീവ ഗൗരവത്തോടെ കാണണമെന്നും അനധികൃത രൂപമാറ്റങ്ങൾ കർശനമായി പരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഗുരുതര അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈയടുത്ത കാലത്ത് കോട്ടയം, കാസർഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉൾപ്പെട്ടത് കോടതി പ്രത്യേകം പരാമർശിച്ചു. വാഹന നിർമാതാക്കൾ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക സവിശേഷതകളിൽ മാറ്റം വരുത്തുന്നത് റോഡ് സുരക്ഷയെ ബാധിക്കും.

അനധികൃത ലൈറ്റുകൾ, വീൽ സ്പേസറുകൾ, ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന വീതിയേറിയ ടയറുകൾ എന്നിവ മറ്റ് റോഡ് ഉപയോക്താക്കൾക്ക് വലിയ ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചുള്ള രൂപമാറ്റങ്ങൾക്ക് അനുമതി നൽകില്ലെന്ന് ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed