മേധാവി ബിപിൻ റാവത്തിനെ അവഹേളിച്ച് പോസ്റ്റ്; എട്ട്‌പേർ‍ അറസ്റ്റിൽ


ന്യൂഡൽഹി: കുനൂർ‍ ഹെലികോപ്റ്റർ‍ അപകടത്തിൽ‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ അവഹേളിച്ച് സമൂഹമാധ്യമങ്ങളിൽ‍ പോസ്റ്റിട്ട എട്ട്‌പേർ‍ അറസ്റ്റിൽ‍. വിവിധ സംസ്ഥാനങ്ങളിലുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്, കർ‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മുകാഷ്മീർ‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ‍ കേസുകൾ‍ രജിസ്റ്റർ‍ ചെയ്തിട്ടുള്ളത്. 

രാജസ്ഥാനിൽ‍ നിന്നും മാത്രം മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഊട്ടിക്ക് സമീപം കുനൂരിലുണ്ടായ ഹെലികോപ്റ്റർ‍ അപകടത്തിൽ‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾ‍പ്പടെ 13 പേരാണ് മരിച്ചത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed