വാഹനാപകടം; നഴ്സ് മരിച്ചു


പൊൻകുന്നം: സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ നഴ്സിന് ദാരുണാന്ത്യം. കെവിഎംഎസ് അരവിന്ദാ ആശുപത്രിയിൽ നഴ്സായ കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ പി.ജി. അന്പിളി(43)യാണ് മരിച്ചത്. പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിലായിരുന്നു അപകടം. നഗര മധ്യത്തിൽ വച്ച് ലോറി തട്ടി മറിഞ്ഞ് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.

ഇന്നു രാവിലെ 7.30ഓടെയായിരുന്നു സംഭവം. പൊൻകുന്നം− കാഞ്ഞിരപ്പള്ളി റൂട്ടിൽ സഞ്ചരിക്കുകയായിരുന്നു അന്പിളി. ഇതേ റൂട്ടിൽ തന്നെ വരികയായിരുന്നു ലോറി. ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്നതിനായി അന്പിളി പ്രധാന ജംഗ്ഷനിൽ സ്കൂട്ടർ തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്നു റോഡിൽ അന്പിളി വീണു. ശരീരത്തിലൂടെ ടയർ കയറിയിറങ്ങിയ അന്പിളി തത്ക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം കെവിഎംഎസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ജംഗ്ഷൻ തിരിച്ചറിയാൻ ലോറി ഡ്രൈവർക്ക് സാധിക്കാതെ പോയതാണ് അപകട കാരണം എന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

You might also like

Most Viewed