പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്.
4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്.