തൊടുപുഴയിൽ പാറക്കുളത്തില്‍ രണ്ടു യുവാക്കള്‍ മരിച്ച നിലയില്‍


 

തൊടുപുഴ: പാറക്കുളത്തില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണപ്പുറം ഒടിയപാറ അമ്പലപ്പടിയിലെ കുളത്തിലാണ് ഇന്നു രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒാടിയപാഠ സ്വദേശികളായ അനീഷ് (25), രതീഷ് (24) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ഇരുവരും. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

You might also like

Most Viewed